ബെംഗളൂരു: ദസറ ഉത്സവത്തോടനുബന്ധിച്ച് ഡബിൾ ഡക്കർ ബസുകളിൽ മൈസൂരു നഗരത്തിലെ കാഴ്ചകൾ കാണാൻ യാത്രക്കാർക്ക് അവസരമൊരുക്കി കൊണ്ട് കർണാടക ടൂറിസം വകുപ്പ് ബസ് സർവീസ് ആരംഭിച്ചു.
അംബരി ദസറ ബസ് സർവീസുകൾ ഒക്ടോബർ 15 ന് ആരംഭിച്ച് ഒക്ടോബർ അവസാനം വരെ തുടരും.
ടൂറിസം വകുപ്പ് ആറ് ലക്ഷ്വറി ഡബിൾ ഡെക്കർ ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
അംബാരി ദസറ ബസുകൾക്ക് താഴത്തെ ഡെക്കിൽ 25 സീറ്റുകളും മുകളിലത്തെ ഡെക്കിൽ 20 സീറ്റുകളുമുണ്ട്. ലോവർ ഡെക്ക് സീറ്റുകൾക്ക് 250 രൂപയും മുകളിലെ ഡെക്കിലെ സീറ്റുകൾക്ക് 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഇവിടെ ക്ലിക്ക് ചെയ്ത് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം https://www.kstdc.co/tour-packages/mysuru-sightseeing-by-ambaari-2/.
അംബരി ദസറ ബസ് യാത്ര നഗരത്തിലെ മയൂര ഹോട്ടലിൽ നിന്ന് ആരംഭിച്ച് ഓൾഡ് ഡിസി ഓഫീസ്, ക്രോഫോർഡ് ഹാൾ, സെൻട്രൽ ലൈബ്രറി, രാമസ്വാമി സർക്കിൾ, കെആർ സർക്കിൾ, സയ്യാജി റാവു സർക്കിൾ, റെയിൽവേ സ്റ്റേഷൻ സർക്കിൾ വഴി മയൂര യാത്രയിൽ സമാപിക്കും.
ട്രയൽ റണ്ണുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു, ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.