Read Time:1 Minute, 12 Second
ബെംഗളൂരു: കേരള ആർ.ടി.സി ഓൺലൈൻ റിസർവേഷൻ പൂർണമായും സ്വിഫ്റ്റ് വെബ്സൈറ്റിലേക്ക് മാറിയതിന്റെ തുടർന്ന് റെഡ് ബസ് പോലെയുള്ള യാത്ര അപ്പുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബുക്കിംഗ് നീക്കി. ഇതോടെ യാത്രക്കാർക്ക് അതൃപ്തിയ്ക്ക് ഇടയാക്കി.
നേരത്തെ കേരള .ആർ.ടി.സി ബസുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം റെഡ് ബസ്, അഭി ബസ് അപ്പുകളിൽ ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം മുതലാണ് കേരള .ആർ.ടി.സിയുടെ എല്ലാ സർവീസുകളും സ്വിഫ്റ്റ് വെബ്സൈറ്റിലേക്ക് മാറ്റിയത്. നിലവിൽ ബംഗളുരുവിൽ നിന്നുള്ള 32 പ്രതിദിന സർവീസുകളാണ് സ്വിഫ്റ്റിലേക്ക് മാറ്റിയത്.
എ.സി.സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, എ.സി സീറ്റർ, ഡീലക്സ് സർവീസുകളാണ് സ്വിഫ്റ്റിനുള്ളത്. 20 ൽ താഴെയാണ് കേരള .ആർ.ടി.സിയ്ക്ക് ഉള്ളത്.