Read Time:1 Minute, 9 Second
ഡൽഹി: രാഹുൽ ഗാന്ധിയെ നവയുഗ രാവണനായി അവതരിപ്പിച്ചുള്ള ബിജെപി പോസ്റ്ററിന് മറുപടിയുമായി കോൺഗ്രസ്.
ഗൗതം അദാനിയുടെ കൈയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റർ. രാഹുലിനെ രാവണനായി ചിത്റരീകരിച്ചതിനെ പ്രിയങ്ക ഗാന്ധി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ബഹുമാനപെട്ട നരേന്ദ്ര മോദിജി, ജെ.പി നഡ്ഡാജീ രാഷ്ട്രീയത്തെ എത്രത്തോളം തരംതാഴ്ത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് ? നിങ്ങളുടെ പാർട്ടി പോസ്റ്റ് ചെയ്ത പ്രകോപനപരമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുണ്ടോ ? വകഥനങ്ങൾ പോലെ സത്യപ്രതിഗഞ്ജയും സത്യപ്രതിജ്ഞയും നിങ്ങൾ മറന്നോ ?
സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രിയങ്ക കുറിപ്പ് പങ്കുവെച്ചത്