യൂട്യൂബർ ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

1 0
Read Time:1 Minute, 34 Second

ചെന്നൈ: ജനപ്രിയ യൂട്യൂബറും മോട്ടോ വ്ലോഗറുമായ ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് തമിഴ്‌നാട് ഗതാഗത വകുപ്പ് 10 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

സെപ്റ്റംബർ 18ന് കാഞ്ചീപുരത്തിന് സമീപം വിലകൂടിയ ഇരുചക്രവാഹനത്തിൽ വീൽ ചെയ്യുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് നടപടി.

അപകടത്തിൽ വാസന് പരിക്കേറ്റിരുന്നു. ബാലുചെട്ടി ചത്തിരം പോലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ) നടപടി ആരംഭിച്ചത് .

നേരത്തെ വാസനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തിരുന്നു.

അന്ന് ഇയാളെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്ത് ജി.എച്ചിലെ തടവുകാരുടെ കൂടെയാണ് പ്രവേശിപ്പിച്ചത്. വാസന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും ഹൈക്കോടതി തള്ളി.

വാസൻ ‘ട്വിൻ ത്രോട്ടിലേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രസിദ്ധമായത്. വിലകൂടിയ ബൈക്കുകളിൽ സവാരി ചെയ്യുന്നതിന്റെയും സ്റ്റണ്ട് ചെയ്യുന്നതിന്റെയും വീഡിയോകളാണ് ഈ ചാലിൽ കൂടുതലും

 

About Post Author

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts