Read Time:42 Second
ചെന്നൈ: ഐസിസി – പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് മത്സരങ്ങൾ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് ദിവസങ്ങളിൽ ദക്ഷിണ റെയിൽവേ വേളാച്ചേരിക്കും ചിന്താദ്രിപേട്ടിനുമിടയിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.
വേളാച്ചേരി – ചിന്താദ്രിപേട്ട് – വേളാച്ചേരി പാസഞ്ചർ എന്നിവയാണ് പ്രത്യേക ട്രെയിനുകൾ. ഒക്ടോബർ 8, 13, 18, 23, 27 തീയതികളിലാണ് സർവീസ് നടത്തുക.