Read Time:54 Second
ബെംഗളൂരു: ഇനി മുതൽ മൃഗങ്ങളുടെ കടിയേറ്റ എല്ലാവർക്കും റാബിസ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകും.
എപിഎൽ, ബിപിഎൽ കാർഡുകൾ പരിഗണിക്കാതെ എല്ലാ മൃഗങ്ങളുടെ കടിയേറ്റവർക്കും ആവശ്യാനുസരണം ആന്റി റാബിസ് വാക്സിനും (എആർവി) റാബിസ് ഇമ്യൂണോഗ്ലോബുലിനും (ആർഐജി) സൗജന്യമായി നൽകാൻ കർണാടക ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികൾക്കും നിർദേശം നൽകി.
പേവിഷബാധ മാരകമായ രോഗമാണെങ്കിലും കൃത്യസമയത്ത് ശരിയായ ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാനാകുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ സേവന കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.