ബെംഗളൂരു: മഹാറാണി ക്ലസ്റ്റർ യൂണിവേഴ്സിറ്റി കാമ്പസിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും പരിക്കേറ്റു .
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അതേ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ എച്ച്.നാഗരാജ് ആണ് അപകടം നടക്കുമ്പോൾ വണ്ടി ഓടിച്ചിരുന്നത്.
രണ്ട് വിദ്യാർത്ഥികൾ അവരുടെ ക്ലാസ് മുറിയിലേക്ക് നടക്കുമ്പോഴാണ് ആണ് അമിത വേഗതയിലെത്തിയ കാർ ആദ്യം ഇടിച്ചത്.
തുടർന്ന് അദ്ധ്യാപകന്റെ കാർ മറ്റൊരു ഫോർ വീലറിൽ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയെ കൂടി ഇടിക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ഇവർ ഇപ്പോൾ ചികിത്സയിലാണ്. അശ്വിനി, നന്ദുപ്രിയ എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥികൾ.
സർവ്വകലാശാലയിലെ സംഗീത അധ്യാപികയായ ജ്യോതിയാണ് പരിക്കേറ്റ അദ്ധ്യാപിക.
രാവിലെ 9.45ഓടെയാണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ഘോർപഡെ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
“വാഹനം പാർക്ക് ചെയ്യാൻ യു-ടേൺ എടുക്കുമ്പോഴാണ് സംഭവം. ഡ്രൈവർ ആക്സിലറേറ്റർ ബ്രേക്കിന് പകരം അമർത്തിയതിനെ തുടർന്ന് കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നുന്നെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്, എന്നും ഡിസിപി പറഞ്ഞു.