ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിലെ മുതിർന്ന മൃഗസംരക്ഷണ പ്രവർത്തകന് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ പരിക്കേറ്റു.
കുമാർ (56) എന്ന മൃഗസംരക്ഷണ പ്രവർത്തകനാണ് പരിക്കേറ്റത്.
രാവിലെ 10.30 ഓടെയാണ് കുമാർ മുള വളർത്തുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മൃഗത്തെ നൈറ്റ് ഷെൽട്ടറിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
കഴുത്തിലും വാരിയെല്ലിലും കാലിലും താടിയെല്ലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. എസ്ആർഎം ഗ്ലോബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുമാർ ആരോഗ്യനില തൃപ്തികരമാണ്.
ഹിപ്പോപ്പൊട്ടാമസിനെ നൈറ്റ് ഷെൽട്ടറിലേക്ക് ഓടിക്കാൻ ശ്രമിക്കവേ കുമാർ വഴുതി വീഴുകയായിരുന്നു.
ഇത് കണ്ടതോടെ ചുറ്റുമതിലിനുള്ളിലേക്ക് ഏതാണ്ട് പോയ ഹിപ്പോപ്പൊട്ടാമസ് മടങ്ങി വന്ന് കുമാറിനെ ആക്രമിക്കുകയായിരുന്നു.
ഹിപ്പോപ്പൊട്ടാമസിന് ഒരു കുട്ടി ഉള്ളതിനാലും അമ്മമാർ പൊതുവെ ആക്രമണകാരികളായതിനാലുമാണ് ഇത് സംഭവിച്ചതെന്ന് മൃഗശാല ഡയറക്ടർ ശ്രീനിവാസ് ആർ റെഡ്ഡി മദ്യമാണങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഹിപ്പോപ്പൊട്ടാമസ് കുമാറിനെ ആക്രമിക്കാൻ തുടങ്ങിയതോടെ മറ്റ് തൊഴിലാളികൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
കുറച്ച് പേർ മൃഗത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിട്ട ശേഷമാണ് കുമാറിനെ രക്ഷിക്കാൻ സാദിച്ചതെന്ന് മൃഗശാല അസിസ്റ്റന്റ് ഡയറക്ടർ മണികണ്ഠ പ്രഭു പറഞ്ഞു.
അല്ലാത്തപക്ഷം, ഹിപ്പോ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്.
രക്ഷിച്ച 15-20 മിനിറ്റിനുള്ളിൽ തന്നെ കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ ഭാഗത്ത് സിസിടിവി കവറേജ് ഇല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.