Read Time:1 Minute, 5 Second
ബെംഗളൂരു: എൻഎച്ച് 169-ൽ ഗഞ്ചിമുട്ടിലെ മുച്ചൂർ ക്രോസിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ഗുരുപുര ഹൊസമാനിൽ താമസക്കാരനുമായ സച്ചിൻ കുമാർ ആചാര്യ (33) എന്ന യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരിച്ചു.
എച്ച്ഡിഎഫ്സി ബാങ്കിലെ ജോലി പൂർത്തിയാക്കി വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് സച്ചിൻ അപകടത്തിൽപ്പെട്ടത്.
ഇയാളുടെ മോട്ടോർ സൈക്കിളിനെ മറികടക്കാൻ ശ്രമിച്ച ടിപ്പർ ഇടിച്ചാണ് അപകടമുണ്ടായത്.
സച്ചിന് മാതാപിതാക്കളും ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ബജ്പെ പോലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.