Read Time:1 Minute, 5 Second
ബെംഗളൂരു : പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമാകില്ലെന്ന് തെളിയിച്ച് സന്നദ്ധ സംഘടനയായ അസിസ് ടെക്ക് ഫൗണ്ടേഷന്റെ വിപ്രോ ബെംഗളൂരു മാരത്തോൺ.
ഭിന്നശേഷിക്കാർക്കായി ആദ്യമായി സംഘടിപ്പിച്ച 5 കിലോമീറ്റർ മാരത്തോൺ വീൽച്ചെയറിലും വാക്കറിലും സഞ്ചരിച്ച് 18 പേരാണ് വിജയകരമായി പൂർത്തിയാക്കിയത്.
ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ പാരാലിപിക്സ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായ ദീപ മാലിക് ഉദ്ഘടനം ചെയ്തു.
അടുത്ത വർഷത്തെ പാരാലിപിക്സിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ താരങ്ങൾ പങ്കെടുക്കുമെന്ന് ദീപ മാലിക് പറഞ്ഞു