Read Time:1 Minute, 15 Second
ബെംഗളൂരു: നഗരത്തിലെ ഹോട്ടലിനുള്ളിൽ വാണിജ്യ ഗ്യാസ് (എൽപിജി) സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു.
തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമുള്ള ഹോട്ടലിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം
ഹോട്ടലിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടലിന്റെ റോളിംഗ് ഷട്ടറിന് പുറത്ത് ഉറങ്ങുകയായിരുന്ന വയോധികന് മാരകമായി പരിക്കേറ്റു മരണപ്പെട്ടത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സമീപത്തെ അഡുഗോഡി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.