Read Time:1 Minute, 21 Second
ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു.
പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്.
മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു.
ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അധ്യാപകരുടെ പെരുമാറ്റമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.