കെഎസ്ആര്‍ടിസിയിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

0 0
Read Time:1 Minute, 20 Second

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.

നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തിയെന്ന് മന്ത്രി പറഞ്ഞു.

അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനത്തിലൂടെ 14 കോടി 87 ലക്ഷം രൂപ പിഴായി പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts