Read Time:1 Minute, 6 Second
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി.
സംഭവത്തിൽ ടെലിവിഷൻ താരം ബിനു ബി കമല്‍ അറസ്റ്റില്‍.
ബിനു ബി കമലിനെതിരെ 21-കാരിയും കൊല്ലം സ്വദേശിയുമായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബസ് യാത്രയ്ക്ക് ഇടെ ബിനുവിന്റെ ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്ഷനിൽ ബസ് നിർത്തുകയായിരുന്നു.
ഇതോടെ ബിനു ബസിൽനിന്ന് ഇറങ്ങി ഓടിയതായി ദൃതസാക്ഷികൾ പറയുന്നു.
തുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും