Read Time:1 Minute, 27 Second
ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം.
ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു.
സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്.
കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു.
ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു.
അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങൾ രേഖപ്പെടുത്തി വിട്ടയച്ചു.