കൊച്ചി: ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമാണെന്നും തൊഴുകൈകളോടെ വരേണ്ടയിടമല്ല കോടതിയെന്നും ഹൈക്കോടതി നിരീക്ഷണം.
പൊലീസിനെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം വാദിക്കാനായി ഹാജരായ വനിത കണ്ണീരോടെയെും തൊഴുകൈകളോടെയും കോടതിയിലെത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.
ശേഷം വീടിനുസമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു.
ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്ക്കെതിരേ ചുമത്തിയത്. 2019ലാണ് സംഭവം.
കൂടാതെ സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി.
നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല, ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്.
വരുന്നവര്‍ ഔചിത്യം പാലിക്കുക എന്നതേയുള്ളുവെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് പറഞ്ഞു.