ബെംഗളൂരു: കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിൽ പാകിസ്ഥാൻ പതാക ഉണ്ടെന്ന് സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ബിജെപി വനിതാ വിഭാഗം നേതാവിന് എതിരെ കേസെടുത്തു.
ബിജെപി പാർട്ടി പ്രവർത്തക ശകുന്തള നടരാജിനെതിരെ തുമകുരു ജില്ലയിലെ ജയനഗര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശകുന്തള നടരാജ് പോസ്റ്റ് ചെയ്ത ചിത്രം പരിശോധിച്ചതിന് ശേഷം ജയനഗര പോലീസ് സ്റ്റേഷൻ പിഎസ്ഐ മഹാലക്ഷ്മമ്മ എച്ച്എൻ ആണ് എഫ്ഐആർ ഫയൽ ചെയ്തത്.
ಭಾರತದ ಬಾವುಟಕ್ಕಿಂತ ಬೇರೆ ಯಾವುದೇ ಬಾವುಟ ಎತ್ತರದಲ್ಲಿ ಇರಬಾರದು ಅನ್ನೋ ಸಾಮಾನ್ಯ ಜ್ಞಾನ ಇಲ್ಲವೇ ನಿಮ್ಮ ಮಾಲ್ ನವರಿಗೆ? @DKShivakumar ರವರೇ.#BoyCottLuluMallBengaluru pic.twitter.com/MZ7nxXqXlO
— ಶಕುಂತಲ ನಟರಾಜ್ (ಮೋದಿ ಪರಿವಾರ) (@ShakunthalaHS) October 10, 2023
ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ തൂക്കിയ പതാകളുമായി ബന്ധപ്പെട്ടാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നത്.
ഇന്ത്യയുടെത് ഉൾപ്പടെ മറ്റ് രാജ്യങ്ങളുടെ പതാകകളെക്കാൾ പകിസ്താന്റെ പതാകയ്ക്ക് അമിത പ്രാധാന്യം നൽകിയതായാണ് ആരോപണം.
ഐപിസി സെക്ഷൻ 153 (ബി) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരം ശകുന്തളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് ബിജെപി പ്രവർത്തകയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.