Read Time:1 Minute, 22 Second
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു.
മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്.
ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം.
സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര് സതീഷ് കുമാര്‍ (40), എസ് സര്വേശ്വരന് (6), എസ് സിദ്ദു (3), എസ് മണികണ്ഠന് (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്.
മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള കാര്‍ സിംഗാരപ്പേട്ടയില് നിന്ന് തിരുവണ്ണാമലൈയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.