ആഴ്ചയിൽ മൂന്ന് തവണ സെക്സിൽ ഏർപ്പെട്ടാൽ 75 മൈൽ ഓടുന്നതിനു തുല്യം; വായിക്കാം ലൈംഗികതയുടെ ആരോഗ്യഗുണങ്ങൾ

0 0
Read Time:3 Minute, 3 Second

സെക്‌സ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ തലച്ചോറിനെ മാത്രമല്ല നമ്മുടെ ശരീരത്തിലെ മറ്റ് പല അവയവങ്ങളെയും ബാധിക്കുന്ന വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകളെ ലൈംഗികത സജീവമാക്കുന്നു.

നിങ്ങൾ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്തോറും നിങ്ങളുടെ ലൈംഗിക പ്രവർത്തനങ്ങൾ മികച്ചതായിരിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

കൂടാതെ ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതെന്നും കണ്ടെത്തലുണ്ട്. ഇത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും.

സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്.

ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍.

വൈവിധ്യമാർന്ന പ്രശ്നങ്ങൾ – വൈകാരികവും മാനസികവും ശാരീരികവും – ആരോഗ്യകരമായ ലൈംഗിക ജീവിതം ആസ്വദിക്കാനുള്ള സ്ത്രീയുടെ കഴിവിനെ തടസ്സപ്പെടുത്താം.

കൂടാതെ പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും.ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.

മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള സ്വാഭാവിക മാർഗമായി സെക്‌സിന് കഴിയും.

സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.

ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്‌നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts