Read Time:1 Minute, 9 Second
ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ റിമോട്ടിനായി സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു.
ഇരുവരും തമ്മിലുണ്ടായ തർക്കം കണ്ട് ദേഷ്യത്തിൽ അച്ഛൻ മൂത്തമകനെ കത്രികയെറിഞ്ഞ് കൊന്നു.
ചിത്രദുർഗയിലെ മുളകാൽമുറു ടൗണിലെ എൻ.എം.എസ്.ലേ ഔട്ടിൽ താമസിക്കുന്ന ലക്ഷ്മൺബാബുവാണ് മകൻ ചന്ദ്രശേഖരയെ (16) കൊന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ടി.വി.യിൽ കാണുന്നതിനിടെയാണ് ചന്ദ്രശേഖരയും 14-കാരനായ അനിയൻ പവൻകുമാറും തമ്മിൽ തർക്കമുണ്ടായത്.
തർക്കം മൂക്കുന്നതിനിടെ ലക്ഷ്മൺബാബു കത്രികയെടുത്ത് മക്കളുടെ നേർക്ക് എറിയുകയായിരുന്നു.
കത്രിക ചന്ദ്രശേഖരയുടെ കഴുത്തിൽ തറഞ്ഞ് മുറിവുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.