ബെംഗളുരു: ഹൈദരാബാദിൽ വിവാഹച്ചടങ്ങിനിടെ കറൻസി നോട്ടുകൾ വാരിവിതറുന്നതിനിടെ നടുവിൽ ടെക്സ്റ്റിൽസ് മന്ത്രി ശിവാനന്ദ പാട്ടീൽ ഇരിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്ന് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്ത്.
മന്ത്രിയുടെ മുകളിലേക്ക് ബോട്ടുകൾ വാരിവിതറുന്ന വിഡിയോ എക്സ് അക്കൗണ്ടിൽ ബിജെപിയും പങ്കുവെച്ചിട്ടുണ്ട്.
ജനങ്ങളിൽ നിന്നും കൊള്ളയടിക്കുന്ന പണമാണിതെന്നും കർണാടകയിലെ മന്ത്രിയാർ വ്യാപകമായി പണപ്പിരിവ് നടത്തുന്നതിന്റെ ഉദാഹരണമാണെന്നും അവർ ആരോപിച്ചു.
എന്നാൽ വിവാഹത്തിന്റെ മൂന്ന് ദിവസം മുൻപ് നടന്ന ‘ഖവ്വാലി സൂഫി സംഗീത പരിപാടിയായിരുന്നു ഇതെന്നും മറ്റൊരു സംസ്ഥാനത്ത് ആണ് ഇത് നടനാണതെന്നും അതുകൊണ്ടാണ് പ്രതികരിക്കാഞ്ഞതെന്നും മന്ത്രി മറുപടി നൽകി.
സംഗീതത്തിന്റെ യഥാർത്ഥ പശ്ചാത്തലം എന്തനാണെന്ന് അറിയാതെ പ്രതികരിക്കാരാനാകില്ലെന്നും മുഖ്യമന്ത്രി സിദ്ധാരാമയ്യയും കൃഷിമന്ത്രി എൻ ചേലുവരായ സ്വാമിയും പറഞ്ഞു