റസ്റ്റോറന്റുകളിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ വരുമ്പോൾ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരൻ പിടിയിൽ.
സ്പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്നാണ് ലിത്വാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പുകാരന്റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്.
ഇരുപതോളം റസ്റ്റോറന്റുകളിൽ ഈ പ്രകടനം കാഴ്ച വച്ച് ബില്ലിൽ നിന്നും ഇയാൾ ഒഴിവായിട്ടുണ്ട്.
കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്റെ ബില്ല് കൊടുത്തപ്പോഴാണ് കള്ളത്തരം വെളിച്ചത്താകുന്നത്.
ബില്ല് അടയ്ക്കാതെ മുങ്ങാൻ നോക്കുമ്പോൾ ഹോട്ടൽ ജീവനക്കാർ പിടികൂടുകയായിരുന്നു.
തൻറെ റൂമിൽ നിന്ന് പണമെടുത്തുത രാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ പോകാൻ അനുവദിച്ചില്ല.
ഈ സമയത്താണ് നെഞ്ചുവേദന അഭിനയിച്ചത്. ”അതു വളരെ നാടകീയമായിരുന്നു.
അദ്ദേഹം ബോധരഹിതനായി നടിക്കുകയും നിലത്തുവീഴുകയും ചെയ്തു’റെസ്റ്റോറന്റിൻറെ മാനേജർ പറഞ്ഞു.
ഹോട്ടൽ ജീവനക്കാർ ആംബുലൻസ് വിളിക്കുന്നതിനു പകരം പോലീസിനെയാണ് വിളിച്ചത്.
ഇനിയാരെയും കബളിപ്പിക്കാതിരിക്കാൻ മറ്റ് ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റസ്റ്റോറന്റ് മാനേജർ ചേർത്തു.