0
0
Read Time:1 Minute, 24 Second
ബെംഗളൂരു: നാഗസാന്ദ്ര മെട്രോ സ്റ്റേഷനെയും ഐക്കിയ മാളിനെയുന്ന ബന്ധിപ്പിച്ചുള്ള കാൽനട മേൽപ്പാലം തുറന്നു.
ഐടി തലസ്ഥാനത്തിലുടനീളം സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചതെന്ന് ഐക്കിയ അറിയിച്ചു.
6 മാസം കൊണ്ടാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കിയത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ഓപ്പറേഷൻസ് ആൻഡ് മൈന്റൈനെൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ ഐക്കിയ മാർക്കറ്റിംഗ് മാനേജർ അൻജെ ഹിം എന്നിവർ ചേർന്ന് ആണ് മേൽപ്പാലം ഉൽഘാടനം ചെയ്തത്.
സ്റ്റേഷനിൽ നിന്നും മഴയും വെയിലും ഏൽക്കാതെ ഇനി ഐക്കിയ ഷോറൂമിലേക്ക് പ്രവേശിക്കാൻ സാധിക്കും. കൂടാതെ സ്വകാര്യ വാഹനങ്ങൾ ഉപക്ഷിച്ച് കൂടുതൽ പേർ ഷോപ്പിംങ്ങിനായി മെട്രോ യാത്ര തെരഞ്ഞെടുക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ കൂട്ടിച്ചേർത്തു.