Read Time:1 Minute, 22 Second
ബെംഗളൂരു: തയ്യാറാക്കിയ സാമ്പാർ എരിവുള്ളതാണെന്ന പരാതി പറഞ്ഞ പിതാവിനെ കൊലപ്പെടുത്തി മകൻ.
കർണാടകയിലെ കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) ആണ് അറസ്റ്റിലായത്.
ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ ആയിരുന്നു.
അതുകൊണ്ട് അവിവാഹിതനായ മകൻ ദർശൻ തമ്മയ്യ ആണ് ഭക്ഷണം തയ്യാറാക്കിയിരുന്നു.
ബുധനാഴ്ച രാത്രിയാണ് മകൻ തയ്യാറാക്കിയ സാമ്പാറിൽ അമിതമായി മുളക് അടങ്ങിയതായി ചിട്ടിയപ്പ പരാതിപ്പെട്ടത്.
പ്രകോപിതനായ ദർശൻ ഒരു മരത്തടി വെച്ച് പിതാവിനെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ചിട്ടിയപ്പ ഒടുവിൽ മരിച്ചു.
വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.