ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം പുതിയ എലിവേറ്റഡ് നടപ്പാത ഉദ്ഘാടനം ചെയ്തു. ടെർമിനൽ 1-നെ P4 പാർക്കിംഗുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപ്പാത.
420 മീറ്റർ നടപ്പാതയുടെ പ്രധാന ലക്ഷ്യം ടെർമിനൽ 1 ലേക്ക് അല്ലെങ്കിൽ P4 പാർക്കിംഗിലേക്ക് നടക്കുന്ന കാൽനടയാത്രക്കാർക്ക് തടസ്സമില്ലാത്ത അനുഭവം നൽകുക എന്നതാണ്. യാത്രക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിന് എലിവേറ്ററുകൾ, എസ്കലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും നടപ്പാതയിലുണ്ട്.
ബെംഗളൂരു എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, നടപ്പാതയുടെ രൂപകൽപ്പന പ്രവേശനക്ഷമതയ്ക്ക് മുൻഗണന നൽകുന്നു, ഇത് മുതിർന്ന പൗരരർക്കും PRM (പേഴ്സൺസ് വിത്ത് മൊബിലിറ്റി) സൗഹൃദവുമാക്കുന്നു. നടപ്പാതയിൽ സുരക്ഷിതമായ കാൽനട ഇടനാഴിയും രാത്രി മുഴുവൻ മതിയായ വെളിച്ചവും സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കും.