Read Time:1 Minute, 13 Second
ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.
കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു.
അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു.
തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്.
കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.