Read Time:1 Minute, 8 Second
ബെംഗളൂരു: മെട്രോ സിൽക്ക് ബോർഡ് ജംഗ്ഷനിലെ നിർമാണ പ്രവർത്തികളുടെ ഭാഗമായി മഡിവാള ഭാഗത്തേക്കുള്ള മേൽപ്പാലം ഇന്ന് മുതൽ 4 മാസത്തേക്ക് അടച്ചിടും.
ഇതോടെ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും.
നമ്മ മെട്രോയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഫ്ലൈ ഓവർ റാമ്പിന്റെ ഒരു വശം ഭാഗികമായി അടയ്ക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വെള്ളിയാഴ്ചയാണ് അറിയിച്ചത്.
സിൽക്ക് ബോർഡിൽ നിന്ന് മഡിവാള ഭാഗത്തേക്ക് വരുന്ന റാംപാണ് അടക്കുന്നത്. ആർ.വി റോഡ്-ബൊമ്മസാന്ദ്ര , സിൽക്ക് ബോർഡ് – കെ.ആർ.പുരം പാതകളുടെ ഇന്റർചേഞ്ച് സ്റ്റേഷൻ സിൽക്ക് ബോർഡിലാണ് വരുന്നത്