ബെംഗളൂരു: മുത്തച്ഛൻ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ചിത്രദുർഗ ജില്ലയിലെ കോലാഹൽ ഗ്രാമത്തിൽ 20 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. യശ്വന്ത് എന്ന കുട്ടിയാണ് മരിച്ചത്.
ഒക്ടോബർ ഏഴിന് ഗ്രാമത്തിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് മുത്തച്ഛനോട് പുതിയ മൊബൈൽ ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടു.
കർഷകനായ യശ്വന്തിന്റെ മുത്തച്ഛൻ ഉള്ളി വിളവെടുപ്പ് കഴിഞ്ഞ് പുതിയ ഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു.
ഒക്ടോബർ 18ന് യശ്വന്ത് തനിക്ക് ഉടൻ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് മുത്തച്ഛനെ ഭീഷണിപ്പെടുത്താൻ വളം കഴിച്ചെന്നാണ് പറയുന്നത്.
സംഭവത്തെ തുടർന്ന് ചികിത്സയ്ക്കായി ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി ദാവൻഗരെയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വ്യാഴാഴ്ച മരിച്ചു.
സംഭവത്തിൽ ചിത്രഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യശ്വന്തിന്റെ അച്ഛൻ 17 വർഷം മുമ്പ് മരിച്ചു. അമ്മയ്ക്കും മുത്തച്ഛനുമൊപ്പമാണ് യശ്വന്ത് കഴിഞ്ഞിരുന്നത്.