Read Time:1 Minute, 19 Second
ബെംഗളൂരു: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) സബ് ഇൻസ്പെക്ടർ ഞായറാഴ്ച പനമ്പൂരിലെ ന്യൂ മംഗളൂരു തുറമുഖത്തിന്റെ പ്രധാന ഗേറ്റിന് സമീപമുള്ള ശുചിമുറിയിൽ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കി.
റായ്ച്ചൂർ സ്വദേശി സക്കീർ ഹുസൈൻ (58) ആണ് മരിച്ചത്.
ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി (എൻഎംപിഎ) പ്രധാന ഗേറ്റിൽ രാത്രി ഷിഫ്റ്റിലാണ് സക്കീർ ഹുസൈനെ നിയമിച്ചതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
തന്റെ ഷിഫ്റ്റ് പൂർത്തിയാക്കി മോണിംഗ് ഷിഫ്റ്റ് ഇൻചാർജിനെ ചുമതല ഏൽപ്പിച്ച ശേഷം രാവിലെ 6.30 ഓടെ മെയിൻ ഗേറ്റിന് അടുത്തുള്ള വാഷ്റൂമിലേക്ക് പോയി സ്വയം വെടിവെക്കുകയായിരുന്നു.
പനമ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.