ബെംഗളൂരു: മൂന്ന് വ്യത്യസ്ത കേസുകളിലായി 67 ലക്ഷം രൂപ വിലമതിക്കുന്ന 1.13 കിലോ സ്വർണം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. 2 സ്ത്രീകൾ ഉൾപ്പെടെ 3 യാത്രക്കാരിൽ നിന്നാണ് 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
കൗലാലംപൂരിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജയായ ഒരു വനിതാ യാത്രക്കാരി ബ്ലൗസിന്റെ മറുവശത്ത് അകത്തെ ലൈനിംഗ് തുണിക്കടിയിൽ 300 ഗ്രാം സ്വർണ്ണ ഒളിപ്പിച്ച നിലയിലായിരുന്നു.
കുവൈറ്റിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരന്റെ പക്കൽ ഡ്രൈ ഫ്രൂട്ട്‌സ് പെട്ടിയിൽ ഒളിപ്പിച്ച 250 ഗ്രാം ഭാരവും 15 ലക്ഷം രൂപ വിലയുള്ളതുമായ ചെറിയ സ്വർണക്കഷണങ്ങൾ ഉണ്ടായിരുന്നു. സ്വർണത്തിനൊപ്പം ഐഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മൂന്നാമത്തെ കേസിൽ മലേഷ്യയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജയായ യുവതി 34 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വർണവുമായാണ് പിടിയിലായത്.