ബെംഗളൂരു: നൃത്തം അറിയാത്തവൻ സ്റ്റേജിനെ കുറ്റപ്പെടുത്തുന്നുവെന്ന് മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
എന്തുകൊണ്ടാണ് ജെഡിഎസ് സർക്കാർ വീണതെന്ന മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണത്തോട് പ്രതികരിച്ച്, നൃത്തം അറിയാത്തവൻ സ്റ്റേജിനെ കുറ്റപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തെ ജെഡിഎസ് സർക്കാരിന്റെ പതനത്തിന് എച്ച് ഡി കുമാരസ്വാമിയെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
ടൗൺഹാളിന് സമീപമുള്ള കിറ്റൂർ റാണി ചെന്നമ്മയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“റോം കത്തുമ്പോൾ, നീറോ വയലിൻ വായിക്കുകയായിരുന്നു, ഇവിടെ ആളുകൾ കുഴപ്പത്തിലായിരുന്നു, കർണാടകയിലെ നീറോ (സിഎം) ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു.”എന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിഹസിച്ച്, കുമാരസ്വാമി എക്സിൽ പോസ്റ്റ് ചെയ്തു,
അതേയ്സമയം വിജയദശമി ദിനത്തിൽ മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മൈസൂരിരിൽ സംഘടിപ്പിക്കുന്ന ചാമുണ്ഡേശ്വരി ദേവിയുടെ ഘോഷയാത്ര, നന്ദികമ്പ പൂജ, മറ്റ് ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.