Read Time:1 Minute, 5 Second
ഗുണ്ടൽപേട്ട് : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര ആഷ്ലി സാബു (23) ആണ് മരിച്ചത്.
ദേശീയപാത-766 മദൂരിന് സമീപം കഴിഞ്ഞ ദിവസംരാത്രിയാണ് അപകടം നടന്നത് . കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്.
സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്.ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കുകയായിരുന്നു.
മാതാവ്. ബിൻ സി. സഹോദരങ്ങൾ – ബേസിൽ , ആതിര. നാളെ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.