Read Time:1 Minute, 8 Second
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗ്സുഗൂർ താലൂക്കിലെ നാല് ഗ്രാമങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പുലർച്ചെ 2.50ന് അനുഭവപ്പെട്ട ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 2.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
വിജയദശമി ആഘോഷത്തിനെത്തിയവരിൽ സംഭവം പരിഭ്രാന്തി പരത്തി.
നിലോഗൽ, ഹട്ടി, വീരപുര, ഗെജ്ജലഘട്ട ഗ്രാമങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഹട്ടി ഗ്രാമത്തിന്റെ 2.6 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.
ജീവഹാനിയോ വസ്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു.