ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെക്ക്-കിഴക്കൻ ബെംഗളൂരുവിന്റെ എലിവേറ്റഡ് കോറിഡോർ പ്രോജക്ട് ശ്രീനിവാഗിലു മുതൽ സർജാപൂർ റോഡ് ജംഗ്ഷൻ വരെ, എജിപുര ഫ്ളൈ ഓവർ പ്രോജക്റ്റ് എന്നറിയപ്പെടുന്നത് 15-20 ദിവസത്തിനുള്ളിൽ ജോലി പുനരാരംഭിക്കുന്നു.
റീടെൻഡർ നടപടികൾ പൂർത്തിയായതോടെ രണ്ടാഴ്ചക്കുള്ളിൽ നിർമാണ പ്രവർത്തികൾ തുടങ്ങുമെന്ന് ബി.ബി.എം.പി പ്രൊജക്റ്റ് വിഭാഗം അറിയിച്ചു.
പദ്ധതി പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഏജൻസിയായ ബിഎസ്സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായിട്ടാണ് ബിബിഎംപി കരാർ ഒപ്പിട്ടിരിക്കുന്നത്.
203 കോടി രൂപ നിർമാണ ചിലവ് പ്രതീക്ഷിച്ച 2 .5 കിലോമീറ്റർ ദൂരം വരുന്ന പാലത്തിന്റെ നിർമാണം ആദ്യം 2017 ലാണ് തുടങ്ങിയത്.
പദ്ധതി 2019ൽ ബിജെപി സർക്കാർ അധികാരത്തിലിരുന്നതോടെ നിലച്ചു. പദ്ധതി ഉപേക്ഷിച്ചപ്പോൾ 32 ശതമാനം പൂർത്തിയായിരുന്നുള്ളൂ.
ശ്രീനിവാഗിലു ജംക്ഷൻ, ഈജിപുര ജംക്ഷൻ, സോണി വേൾഡ് ജംക്ഷൻ, കോറമംഗല ബിഡിഎ കോംപ്ലക്സ് ജംക്ഷൻ, മഡിവാള-സർജാപൂർ വാട്ടർ ടാങ്ക് ജംക്ഷൻ, കേന്ദ്രീയ സദൻ ജംക്ഷൻ തുടങ്ങിയ പ്രധാന ട്രാഫിക് ജംക്ഷനുകൾ ഒഴിവാക്കാൻ ഈ മേൽപ്പാലം സഹായിക്കും.