Read Time:1 Minute, 30 Second
ഇടുക്കി:കെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സാംവം വെളിയിൽ അറിഞ്ഞത്.
തൂക്കുപാലം ബസ് സ്റ്റാൻഡിന് പുറകിൽ സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് പില്ലറിനായെടുത്ത കുഴിയിൽ തലകീഴായി മറിഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 50 വയസ്സോളം പ്രായമുള്ള പുരുഷനാണ് മരിച്ചത് എന്നാൽ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മദ്യപിച്ചതിനുശേഷം നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തൂക്കുപാലം ബസ് സ്റ്റാൻഡിലെയും പരിസരപ്രദേശങ്ങളിലെയും ബെവ്കോ ഔട്ട്ലെറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.