Read Time:1 Minute, 12 Second
ബെംഗളൂരു: സോംപുര ഇൻഡസ്ട്രിയൽ ഏരിയയിൽ ബോയിലർ പൊട്ടിത്തെറിച്ച് 40 കാരനായ തൊഴിലാളി മരിച്ചു.
ടി ദാസറഹള്ളി സ്വദേശിയായ മഞ്ഞപ്പ എന്ന ചിഗമല്ലപ്പയാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ സഹപ്രവർത്തകൻ മനോജിന് (29) പരിക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അരോമാറ്റിക് കമ്പനിയിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുമ്പോൾ ഉച്ചയ്ക്ക് ശേഷം ബോയിലർ പൊട്ടിത്തെറിച്ചതായി പോലീസ് പറഞ്ഞു.
ബോയിലറുകൾ തുരുമ്പെടുത്തെന്നും കമ്പനി സുരക്ഷാ മുൻകരുതലുകളൊന്നും പാലിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) ജഗദീഷ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കൂടുതൽ അന്വേഷണം നടക്കുകയാണ്.