Read Time:1 Minute, 12 Second
ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു.
ഗോര്ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം.
പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു.
ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.