Read Time:1 Minute, 8 Second
ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി കനാലിൽ മുങ്ങി മരിച്ചു.
എച്ച്.ഡി. കോട്ടെ താലൂക്കിലെ ബിദർഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം.
ബെംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് വിദ്യാർഥി കിഷൻ (21) ആണ് മരിച്ചത്.
സരഗുരു താലൂക്കിലെ വിവേകാനന്ദ മെമ്മോറിയൽ ഹോസ്പിറ്റലിൽ അഞ്ച് വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തിയിരുന്നു.
ഞായറാഴ്ച ബീച്ചനഹള്ളി ഇടതുകര കനാലിൽ ഇവർ നീന്താൻ പോയിരുന്നു.
ഈ സമയം നീന്തൽ അറിയാത്ത കിഷൻ വെള്ളത്തിൽ ഉറങ്ങുകയും മുങ്ങിമരിക്കുകയായിരുന്നു.
വെള്ളത്തിൽ മുങ്ങിപ്പോയ കിഷനെ സുഹൃത്തുക്കൾ ഉയർത്താൻ ശ്രമിച്ചെങ്കിലും ഉയർത്തുന്നതിന് മുമ്പ് കിഷൻ മരിച്ചു. മൃതദേഹം സർഗൂർ ആശുപത്രിയിലേക്ക് മാറ്റി.