0
0
Read Time:1 Minute, 17 Second
ബെംഗളൂരു: “അവർ ലേഡി ഓഫ് ലൈറ്റ് ചർച്ച്” , ചന്ദാപ്പുര സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഒന്നാം സീസൺ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 11ന് നെർലൂർ, സച്ചിൻ ടെൻഡുൽകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് ഇനങ്ങളിലായി മുപ്പതിനായിരം മുതൽ ഏഴായിരം വരെയുള്ള സമ്മാനത്തുകയാണ് വിജയികൾക്ക് ലഭിക്കുക.
ഗോൾഡ് കപ്പ് – വിന്നേഴ്സ് മുപ്പതിനായിരം, റണ്ണേഴ്സ്- പതിനയ്യായിരം , സിൽവർ കപ്പ്- വിന്നേഴ്സ്സ്- പതിമൂവായിരം, റണ്ണേഴ്സ്- ഒൻപതിനായിരം, ബ്രോണസ് കപ്പ്- വിന്നേഴ്സ്സ് – ഏഴായിരം, റണ്ണേഴ്സ്- അയ്യായിരം എന്നിവയാണ് സമ്മാനത്തുക.
ഓരോ ടീമിന്റെയും രജിസ്ട്രേഷൻ തുക പന്ത്രണ്ടായിരം രൂപയാണ്. അവസാന രജിസ്ട്രേഷൻ തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്കായി 9632571605, 9611302483, 8095201946 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.