ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍.
കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്.
കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്.
വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി.
അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി.
ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല് സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഇതോടെ കുടുംബത്തിലുള്ളവരെ മുഴുവൻ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഇതിനിടയിലാണ് കുഞ്ഞിനെ കൊന്നത് താനാണെന്ന് സ്നേഹ സമ്മതിച്ചത്.
ഇവര്‍ക്ക് മാനസിക വിഭ്രാന്തിയും ആസ്മ രോഗവുമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ് കാവലില്‍ ചികിത്സക്ക് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു