Read Time:1 Minute, 4 Second
ബെംഗളൂരു : നഗരത്തിലെ പാർപ്പിട മേഘലകളിൽ ബിബിഎംപി പുതിയതായി സ്ഥാപിച്ച സ്ഥലനാമ ബോർഡുകളിൽ വ്യാപകമായ അക്ഷരതെറ്റുകൾ കണ്ടെത്തി.
കന്നടയിലും ഇംഗ്ലീഷിലും സ്ഥാപിച്ച ബോർഡുകളിലാണ് വികൃതമായ രീതിയിൽ സ്ഥലപ്പേരുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയിരിക്കുന്നത്
ഈ വർഷം ആദ്യം സാമൂഹിക പരിഷ്കർത്താവായ രാജാ റാം മോഹൻ റോയിയുടെ പേരിലുള്ള ബെംഗളൂരു റോഡിന്റെ സൈൻബോർഡ് അക്ഷരപ്പിശകിനെക്കുറിച്ച് ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
സാമൂഹിക പരിഷ്കർത്താവായ രാജാറാം മോഹൻ റോയിയുടെ പേര് എങ്ങനെയാണ് തെറ്റായി എഴുതിയതെന്ന് അന്ന് എക്സിലൂടെ ചൂണ്ടിക്കാട്ടിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.