Read Time:39 Second
ബെംഗളൂരു : കർണാടക ആർടിസിയിൽ ഒഴിവുള്ള 8000 തസ്തികകൾ ഉടൻ നികത്തുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഢി പറഞ്ഞു .
2016 ൽ താൻ മന്ത്രിയായിരിക്കുമ്പോളാണ് അവസാനമായി നിയമനം നടന്നത് . ഇതിനുശേഷം 13888 ജീവനക്കാർ വിരമിച്ചു .
ഡ്രൈവര്‍മാരുടെയും കണ്ടക്ടർമാരുടെയും വൻ ക്ഷാമമാണ് നേരിടുന്നത് .
അടുത്ത നാല് മാസത്തിൽ 5200 പുതിയ വണ്ടികൾകൂടി കർണാടക ആർടിസിക്കായി വാങ്ങുമെന്നും മന്ത്രി പറഞ്ഞു .