Read Time:1 Minute, 20 Second
വിശാഖപട്ടണം; മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുകാരി ബി.അശ്വിതയുടെ മേൽ സീലിംഗ് വീണ് മരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിശാഖപട്ടണം വൺ ടൗൺ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്.
എവിഎൻ കോളേജിന് സമീപം പഞ്ച ജംഗ്ഷനിൽ ആണ് കുടുംബം താമസിച്ചിരുന്നത്.
കിടപ്പുമുറിയുടെ ഘടന തകർന്ന മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന ഫാൻ അവശിഷ്ടങ്ങൾക്കൊപ്പം താഴെ വീഴുകയായിരുന്നെന്ന് റിപ്പോർട്ട്.
ഫാൻ നേരെ കുട്ടിയുടെ തലയിൽ വന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് കുട്ടി മാതാപിതാക്കളുടെ നടുവിൽ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .