Read Time:1 Minute, 19 Second
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്.
ജോസഫ് വിജയ് എന്ന പേരിൽ ദളപതി വിജയത്തിലേക്കുള്ള ദൂരം നടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു.
നടൻറേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഈ അവസരത്തിൽ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ച ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ വിജയ് എത്തിയിരുന്നു.
ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.
ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിജയിയുമായി ബന്ധപ്പെട്ടവർ തന്നെ രംഗത്തെത്തി.
വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദിനെ കാണാനാണ് വിജയ് ആശുപത്രിയിൽ എത്തിയതെന്ന് ഇവർ അറിയിച്ചു.