Read Time:1 Minute, 6 Second
ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി.
നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി.
ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്ട്രാ എന്നിവ ഉണ്ടായിരുന്നു.
പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു.
ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ, രാഖി സുമേഷ്, വേണുഗോപാൽ ആർ ജി, അൻവർ മുത്തലത്ത്, ജലജ പാലയാട്, ഷീബ ദിലീപ് എന്നിവർ നേതൃത്വം നൽകി.