Read Time:1 Minute, 19 Second
ബെംഗളൂരു: മെട്രോയിൽ യാത്രക്കാരുടെ തിരക്കേറിയിട്ടും ക്യുആർ കോഡ് ഗ്രൂപ്പ് ടിക്കറ്റ് ആരംഭിക്കാതെ ബിഎംആർസി.
നിലവിൽ ഒരാൾക്കു മാത്രമാണ് ക്യുആർ കോഡ് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത്.
6 പേർക്ക് വരെ ഒരു ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
എന്നാൽ ഇത്തരത്തിൽ കുറ്റമറ്റ സംവിധാനം വികസിപ്പിക്കാൻ നടപടികൾ തുടരുകയാണെന്നും ഉടൻ ഇതു നിലവിൽ വരുമെന്നും ബിഎംആർസി അറിയിച്ചു.
കുടുംബങ്ങൾ ഉൾപ്പെടെ സംഘമായി യാത്ര ചെയ്യുന്നവർക്കു ക്യു ഒഴിവാക്കി സുഖ യാത്രയ്ക്കു ഗ്രൂപ്പ് ടിക്കറ്റ് സഹായിക്കും.
കഴിഞ്ഞ വർഷം നവംബറിൽ ബിഎംആർസി ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനത്തിനു മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നു ലഭിക്കുന്നത്.