Read Time:1 Minute, 21 Second
ബെംഗളൂരു: കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ പോലും അനുവദിക്കാതെ ദക്ഷിണ പശ്ചിമ റെയിൽവേ.
വടക്കൻ കർണാടകയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചെങ്കിലും യാത്രതിരക്ക് ഏറെയുള്ള കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകൾ ഒരു അധിക കോച്ചുകൾ പോലും ഏർപ്പെടുത്തിയില്ല.
ഓണം ദസറ സീസണിൽ ഓടിച്ചിരുന്ന എസ്.എം.വി.ടി -കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിനും ഇത്തവണ അനുവദിച്ചിട്ടില്ല.
കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന നാളെ കേരളം ആർ ടി സി 15 സ്പെഷ്യൽ ബസുകൾ അനുവദിച്ചിട്ടുണ്ട്.
ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കർണാടക ആർ. ടി സി 24 ബസുകളാണ് അനുവദിച്ചിട്ടുള്ളത്.
അതേസമയം സ്വകാര്യ ബസുകളിൽ തിരുവനന്തപുരം , എറണാകുളം, എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് 4000 രൂപ വരെ ഉയർന്നു