Read Time:1 Minute, 24 Second
ബെംഗളൂരു: ദീപാവലിക്ക് നാട്ടിലെത്താൻ ബെംഗളൂരു–എറണാകുളം വന്ദേഭാരത് സ്പെഷൽ ട്രെയിൻ പ്രഖ്യാപനം കാത്തിരുന്നവർക്ക് നിരാശ.
റെയിൽവേ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ വന്ദേഭാരത് സർവീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
കെഎസ്ആർ ബെംഗളൂരു–എറണാകുളം റൂട്ടിൽ 10,11, 12 തീയതികളിൽ പകൽ സർവീസായി വന്ദേഭാരത് ഓടിക്കാനുള്ള അനുമതിയാണ് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ സാങ്കേതിക തടസ്സം മൂലം അനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്.
ചെന്നൈ–ബെംഗളൂരു റൂട്ടിൽ 2 ട്രിപ്പുകളും ബെംഗളൂരു–എറണാകുളം റൂട്ടിൽ 6 ട്രിപ്പുമാണ് നിശ്ചയിച്ചിരുന്നത്.
കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 4.30നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30നു എറണാകുളം ജംക്ഷനിലെത്തും.
തിരിച്ച് 2ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30നു ബെംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.