Read Time:47 Second
ബംഗളൂരു: പുതിയ 46 എസി ബസുകൾ വാങ്ങാൻ കേരള ആർടിസി നടപടികൾ തുടങ്ങിയതോടെ ബെംഗളൂരുവിലേക്ക് കൂടുതൽ ബസുകൾ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ.
സംസ്ഥാനാന്തര റൂട്ടുകളിൽ ഓടാനാണ് ബസുകൾ വാങ്ങുന്നത്.
നിലവിൽ ബെംഗളുരു റൂട്ടിൽ ഓടുന്ന എസി ബസുകൾ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ആണ്.
തിരുവനന്തപുരത്തേക്കുള്ള വോൾവോ, സ്കാനിയ ബസുകൾ മാത്രമാണ് കേരള ആർടിസിക്കുള്ളത്.
കാലപ്പഴക്കമേറിയ ബസുകൾ തുടർച്ചയായി തകരാറിലാവുന്നതും പതിവാണ്.