Read Time:1 Minute, 2 Second
തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.
തിങ്കളാഴ്ച ഹൈദരാബാദില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാര്‍ത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം.
‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (1979) നേടി.
നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.